Home rss national malayalam പുതിയ വാർത്ത റബ്ബര്‍ ഫാക്ടറിയിലെ ഭിത്തി തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

റബ്ബര്‍ ഫാക്ടറിയിലെ ഭിത്തി തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

4
0

Source :- SIRAJLIVE NEWS

മുംബൈ| മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ റബ്ബര്‍ ഫാക്ടറിയിലെ ഭിത്തി തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. കേശവ് ഗുങ്കുന (55), രഞ്ജന കോമ്പ് (35), മീര ഗാവ്ലി (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. പാല്‍ഘര്‍ ജില്ലയിലെ വാഡ താലൂക്കിലുള്ള പാലി പോഷേരി ഗ്രാമത്തിലെ ടീന റബ്ബര്‍ ഫാക്ടറിയിലായിരുന്നു അപകടം. രാവിലെ സ്റ്റോറൂമില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഫാക്ടറിയുടെ സ്റ്റോറൂമില്‍ വലിയ തോതില്‍ ഭാരമുള്ള ചാക്കുകള്‍ ഭിത്തിയോട് ചേര്‍ത്ത് അടുക്കിവെച്ചിരുന്നു. ഈ ഭാരക്കൂടുതല്‍ കാരണമാണ് ഭിത്തി തകര്‍ന്നുവീണതെന്ന് അപ്ടി ഗ്രാമപഞ്ചായത്ത് സര്‍പഞ്ച് പ്രമോദ് പാട്ടീല്‍ വ്യക്തമാക്കി.

Content Highlights:
Three workers died after a store-room wall collapsed at Tina Rubber Factory in Palghar, Maharashtra. The victims were eating breakfast when bags stacked against the wall caused it to collapse. Emergency responders rushed them to a nearby hospital, but all three succumbed to their injuries.