Home rss national malayalam പുതിയ വാർത്ത റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച; ഈമാസം 10, 11 തിയ്യതികളില്‍ അബൂദബിയില്‍

റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച; ഈമാസം 10, 11 തിയ്യതികളില്‍ അബൂദബിയില്‍

4
0

Source :- SIRAJLIVE NEWS

അബൂദബി | സുരക്ഷാ ക്രമീകരണങ്ങള്‍, സംഘര്‍ഷ ലഘൂകരണം, മാനുഷിക വിഷയങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചക്ക് അബൂദബി ആതിഥേയത്വം വഹിക്കും. യു എസിന്റെ മാധ്യസ്ഥതയില്‍ നവംബര്‍ 10, 11 തീയതികളിലാണ് ത്രികക്ഷി ചര്‍ച്ച നടക്കുക.

യു എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫാണ് ഈ പ്രഖ്യാപനം നടത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയപരമായ ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. യുദ്ധാനന്തര സുരക്ഷാ ക്രമീകരണങ്ങള്‍, സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടികള്‍, മാനുഷിക വിഷയങ്ങള്‍ എന്നിവ പ്രധാന വിഷയമാകും.

ഇതിനു പുറമെ, യുക്രൈനിനുള്ള സുരക്ഷാ ഉറപ്പുകളും യൂറോപ്പിന്റെ സുരക്ഷാ സംവിധാനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാന്‍സ്, ജര്‍മനി, യു കെ, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും യു എസിന് പദ്ധതിയുണ്ട്.

Content Highlights:The Russia-Ukraine peace talks are set to resume in Abu Dhabi on November 10 and 11. The trilateral negotiations, involving key representatives, aim to address security guarantees, infrastructure protection, and global stability. Diplomatic efforts continue as the world awaits peaceful resolutions.