Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | പ്രയാഗ്‌രാജില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട അലയന്‍സ് എയര്‍ വിമാനത്തിന് ലാന്‍ഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാര്‍ . തകരാര്‍ കണ്ടെത്തിയെങ്കിലും വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. എടി ആര്‍ 72 വിഭാഗത്തില്‍പ്പെട്ട 9ഐ 698 നമ്പര്‍ വിമാനത്തില്‍ 44 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെ ഇടതുവശത്തെ എന്‍ജിനില്‍ ഓയില്‍ പ്രഷര്‍ കുറയുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് മുന്‍ഗണനാ ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നുന്നെന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് 2. 15ഓടെ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാസം 28ന് ബിലാസ്പൂരില്‍ ലാന്‍ഡിംഗ് നടത്തുന്നതിനിടയില്‍ അലയന്‍സ് എയര്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയുണ്ടായി. കൂടാതെ, കഴിഞ്ഞ തിങ്കളാഴ്ച ദമാമില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാജ ബോബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയും ചെയ്യ്തിരുന്നു
Content Highlights: An Alliance Air flight carrying 44 passengers made a safe priority landing at Delhi airport following an engine technical snag. The ATR 72 aircraft experienced low oil pressure in its left engine during descent from Prayagraj. Pilots managed the situation safely, avoiding any casualties.




