Home rss national malayalam പുതിയ വാർത്ത വഖഫ് ബോർഡിൽ നീതി നിഷേധം; വ്യാഴാഴ്ച സുന്നി സംഘടനകളുടെ നേതൃത്വത്തിൽ മലപ്പുറത്ത് കലക്ടറേറ്റ് മാർച്ച്

വഖഫ് ബോർഡിൽ നീതി നിഷേധം; വ്യാഴാഴ്ച സുന്നി സംഘടനകളുടെ നേതൃത്വത്തിൽ മലപ്പുറത്ത് കലക്ടറേറ്റ് മാർച്ച്

5
0

Source :- SIRAJLIVE NEWS

മലപ്പുറം | സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ വ്യാഴാഴ്ച മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് പ്രതിഷേധ സംഗമം (Waqf Board protest) സംഘടിപ്പിക്കും. രാവിലെ 10 ന് എം എസ് പി പരിസരത്ത് നിന്നും പ്രതിഷേധ റാലി ആരംഭിക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പ്രമുഖർ പ്രസംഗിക്കും.

നീതി നിഷേധത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വ്യാഴാഴ്ചത്തെ പരിപാടി. പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിച്ച ജില്ലാ നേതൃയോഗം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി ഉദ്‌ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് വടശ്ശേരി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ പ്രാർഥന നടത്തി.

കെ പി ജമാൽ കരുളായി,പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി കെ ബഷീർ ഹാജി, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, ഷാഫി വെങ്ങാട്,മുനീർ പാഴൂർ, അഫ്ളൽ, ശുഹൈബ് ആനക്കയം പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികൾ: വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ (ചെയർമാൻ), പി കെ എം സഖാഫി ഇരിങ്ങല്ലൂർ ( ജനറൽ കൺവീനർ ), ഊരകം അബ്ദുറഹിമാൻ സഖാഫി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, എ പി ബഷീർ ചെല്ലക്കൊടി, ജബ്ബാർ ബാഖവി, മുഹമ്മദലി സഖാഫി കൊളപ്പുറം (വൈസ് ചെയർമാൻ), ഷാഫി വെങ്ങാട്, മുനീർ പാഴൂർ, ശുഹൈബ് ആനക്കയം, അഫ്ളൽ പിടി, സൈദലവി ഹിഷാമി, അസിസ് ഹാജി (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

Content Highlights: Kerala Muslim Jamath is organizing a protest in Malappuram. The protest is against the denial of representation in the Waqf Board. The event will be held on Thursday near the collectorate.