Home rss national malayalam പുതിയ വാർത്ത വടകര ഓര്‍ക്കാട്ടേരിയില്‍ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു

വടകര ഓര്‍ക്കാട്ടേരിയില്‍ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | വടകര ഓര്‍ക്കാട്ടേരി ടൗണില്‍ വന്‍ തീപിടിത്തം. ഏറാമല സഹകരണ ബേങ്കിന് എതിര്‍വശത്തുള്ള മൂന്ന് നില കെട്ടിടത്തിലാണ് വ്യാഴാഴ്ച രാത്രി 8:30-ഓടെ തീപിടിത്തമുണ്ടായത്. ഈ സമയം കെട്ടിടത്തിലെ സ്ഥാപനങ്ങളെല്ലാം പൂട്ടിയിരുന്നു.

നീതി മെഡിക്കല്‍ സ്റ്റോര്‍, ഇവ ബ്രൈഡ് ഫാന്‍സി സ്റ്റോര്‍, ടോയ് മാള്‍, കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും തീപിടിച്ചിട്ടുണ്ട്. ഗ്ലാസുകള്‍ ഉള്‍പ്പെടെ പൊട്ടിത്തെറിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

വിവരമറിഞ്ഞ് വടകരയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ വെള്ളം തീര്‍ന്നത് പ്രതിസന്ധിയായി. തുടര്‍ന്ന് മറ്റ് സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണാക്കാനെത്തുകയായിരുന്നു.

Content Highlights: A massive fire broke out in a three-story building at Orkkatteri town in Vadakara around 8:30 PM on Thursday. The building housed several establishments including a medical store and fancy shop. Multiple fire force units were deployed to control the flames after initial water shortages.