Home rss national malayalam പുതിയ വാർത്ത വളഞ്ഞ വഴിയിലൂടെ പി എ; രമ്യയുടെ കത്ത് സ്പീക്കര്‍ മടക്കി

വളഞ്ഞ വഴിയിലൂടെ പി എ; രമ്യയുടെ കത്ത് സ്പീക്കര്‍ മടക്കി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ചിറയിന്‍കീഴിലെ കൈയാങ്കളി വിവാദത്തില്‍ കോണ്‍ഗ്രസ്സ് സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച രമ്യാ ഹരിദാസ് എം എല്‍ എക്ക് തിരിച്ചടി. പ്രദീപിനെ സ്റ്റാഫാക്കി മാറ്റാന്‍ വ്യാജ തീയതിയും മുന്‍കാല പ്രാബല്യവും രേഖപ്പെടുത്തി കത്ത് നല്‍കിയ രമ്യാ ഹരിദാസിന്റെ നീക്കം നിയമസഭാ സെക്രട്ടേറിയറ്റ് തള്ളി.

ചട്ടവിരുദ്ധമായതിനാല്‍ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിക്കുകയായിരുന്നു. വിവാദസമയത്ത് പാളയം പ്രദീപ് തന്റെ സ്റ്റാഫ് ആണെന്ന രമ്യാ ഹരിദാസിന്റെ വാദം ഇതോടെ പൊളിഞ്ഞു. മേയ് 21 മുതല്‍ നിയമനത്തിന് പ്രാബല്യം വേണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രമ്യ നല്‍കിയ കത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടക്കിയത്. പ്രദീപിനായി മുമ്പും രമ്യ ഇടപെട്ടിരുന്നു. അത്തരത്തിലൊരു വിഷയമായിരുന്നു ചിറയിന്‍കീഴില്‍ കൈയാങ്കളിയില്‍ കലാശിച്ചത്.

Content Highlights:
The Kerala Assembly Speaker has returned a letter submitted by Remya Haridas regarding the controversial appointment of a Personal Assistant. The decision comes amid allegations of attempting backdoor entry for the post. Further political reactions are expected as the issue gains attention.