Home rss national malayalam പുതിയ വാർത്ത വാഷിങ് മെഷീനില്‍ നിന്ന് തീപടര്‍ന്ന് ഗൃഹനാഥന്‍ പൊള്ളലേറ്റു മരിച്ചു

വാഷിങ് മെഷീനില്‍ നിന്ന് തീപടര്‍ന്ന് ഗൃഹനാഥന്‍ പൊള്ളലേറ്റു മരിച്ചു

5
0

Source :- SIRAJLIVE NEWS

ആലപ്പുഴ | ആലപ്പുഴ കാട്ടൂരില്‍ വാഷിങ് മെഷീനില്‍ നിന്ന് തീപടര്‍ന്നുണ്ടായ അപകടത്തില്‍ വയോധികൻ പൊള്ളലേറ്റു മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാര്‍ഡ് ഓമനപ്പുഴ കടപ്പുറത്ത് വീട്ടില്‍ ഹരിദാസ് (79) ആണ് ദാരുണമായി മരിച്ചത്.

വീടിനോട് ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീനില്‍ നിന്നാണ് പെട്ടെന്ന് തീ പടര്‍ന്നത്. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് ഹരിദാസിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചിരുന്നു. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.