Home rss national malayalam പുതിയ വാർത്ത ‘വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’

‘വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’

4
0

Source :- SIRAJLIVE NEWS

ആലപ്പുഴ  | വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി സുധാകരന്‍ എംഎല്‍എ. അതേ സമയം കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് വി ഡി സതീശനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രിയാണെന്നും യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ല.

പത്തിരുപത് വര്‍ഷത്തോളം സെക്രട്ടേറിയറ്റില്‍ ഞാന്‍ മന്ത്രിയല്ലാതിരുന്ന സമയത്ത് സതീശനെ ഞാന്‍ കാണുന്നതാണ്. കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ കുഴപ്പമൊന്നും കാണിച്ചെന്നല്ല. സതീശന്റെ ഗുണമെന്ന് പറഞ്ഞാല്‍ പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കും അദ്ദേഹം പറഞ്ഞു.

പൊതുജീവിതത്തില്‍ നയാപൈസ ആരോടും വാങ്ങിയിട്ടില്ല. ഭാര്യ 32 വര്‍ഷം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നു. മകന്‍ ഗള്‍ഫ് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ്. ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്ക്കാനാണ്. വീട് പണിതു നല്‍കിയത് എന്റെ ഭാര്യയാണ് അദ്ദേഹം പറഞ്ഞു.

ജി സുധാകരന്റെ ഭാര്യ സ്ഥലം വാങ്ങിയതിന്റെയും ബേങ്ക് അക്കൗണ്ടിലെ പണത്തിന്റെ വിവരങ്ങളും പുറത്തു വിടണം എന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

Content Highlights: Former CPM minister G Sudhakaran stated that V D Satheesan is doing well as Chief Minister. He mentioned personally advising Satheesan to be cautious regarding colleague ministers. Sudhakaran also clarified allegations about his wife’s land purchase and bank accounts raised by CPM.