Source :- SIRAJLIVE NEWS
ചെമ്മാട് | നാല് പതിറ്റാണ്ടിലേറെ മലയാളക്കരയിൽ അക്ഷരവെളിച്ചം സമ്മാനിച്ച സിറാജിന്റെ പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം പ്രോജ്ജ്വലമായി. “നൂറിന്റെ നിറവിൽ സമസ്തക്കൊപ്പം’ എന്ന ശീർഷകത്തിൽ സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് ക്യാമ്പയിൻ. ചെമ്മാട് ഖുതുബുസ്സമാൻ ക്യാമ്പസിൽ നടന്ന സമസ്ത സെന്റിനറി സ്വാഗതസംഘ രൂപവത്കരണ വേദിയിലാണ് സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരിയെ വരിചേർത്ത് ക്യാമ്പയിനിന് തുടക്കം കുറിച്ചു.
അടുത്തമാസം 20നകം സംസ്ഥാനത്തെ മുഴുവൻ യൂനിറ്റുകൾ കേന്ദ്രീകരിച്ചും വ്യാപകമായ പ്രചാരണത്തിലൂടെ പതിനായിരക്കണക്കിന് ആളുകളെ വരിചേർക്കും. ഇതിനായി യൂനിറ്റ് സിറാജ് ടീമുകൾ രൂപവത്കരിക്കാനുള്ള പ്രാസ്ഥാനിക സംഗമങ്ങൾ നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ, വണ്ടൂർ അബ്ദുര്‍റഹ്്മാൻ ഫൈസി, സൈഫുദ്ദീൻ ഹാജി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, കെ പി ജമാൽ കരുളായി സംബന്ധിച്ചു.
Content Highlights: The annual campaign for Siraj daily was officially launched at Chemmad under the theme With Samastha at Centenary. Kanthapuram A P Aboobacker Musliyar inaugurated the drive by enrolling Syed Ibrahim Khaleel Al Bukhari. The promotion aims to expand readership across units by October 31.




