Source :- SIRAJLIVE NEWS
തിരുവന്തപുരം | വിഴിഞ്ഞത്തെ വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി തേടി അദാനി ഗ്രൂപ്പ് കത്ത് നല്‍കി. ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടി ഇതുവരെ അദാനി പോര്‍ട്സ് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ കത്ത് സര്‍ക്കാരിന് ലഭിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പ്പന കുത്തക വല്‍ക്കരണത്തിനു കാരണമാകുമെന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ആശങ്ക മുഖ്യമുഖ്യമന്ത്രിയും ശരിവച്ചു. ഓഹരി വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നും ഇതുവരെ അദാനി പോര്‍ട്സ് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇനി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്നത് പ്രധാനമാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡും അദാനി പോര്‍ട്സും തമ്മിലുള്ള കൈകോര്‍ക്കലിലൂടെ സംഭവിക്കുന്നത്. രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെയും ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.
ആകെ 2.85 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പദ്ധതിയില്‍ എം എസ് സിയുടെ ഉപ കമ്പനിയായ ടി ഐഎല്‍ നിക്ഷേപിക്കുന്നത് 1.397 ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 13,000 കോടി രൂപയാണ് എം എസ് സിയുടെ നിക്ഷേപം.
ബി ഒ ടി കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി പോര്‍ട്സിന് 49% ഓഹരി വില്‍ക്കാന്‍ അനുവാദമുണ്ട് . ഈ വ്യവസ്ഥ പാലിച്ചാണ് 13,000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചത്. നിലവില്‍ 16 ലക്ഷം ടി ഇ യു ശേഷിയുള്ള വിഴിഞ്ഞം തുറമുഖം എം എസ് സിയുടെ നിക്ഷേപത്തോടെ 57 ലക്ഷം ടി ഇ യു ശേഷിയിലേക്ക് ഉയരും. എം എസ് സിയുമായുള്ള പങ്കാളിത്തം വിഴിഞ്ഞത്തെ ചരക്ക് നീക്കത്തിന്റെയും വളര്‍ച്ചയുടെയും ഗതിവേഗം കൂട്ടുമെന്നാണ് വിലയിരുത്തല്‍.
Content Highlights:
Adani Group has officially written to the Kerala government seeking approval for massive foreign investment in Vizhinjam Port. This move comes immediately after Chief Minister V D Satheesan clarified in the Assembly that formal permission is legally mandatory for any share sale. Global maritime giant MSC plans to invest nearly 13,000 crore rupees for a forty-nine percent stake.




