Home rss business malayalam വ്യോമസേനയുടെ പുതിയ മേധാവിയായി അശുതോഷ് ദീക്ഷിത് ചുമതലയേറ്റു

വ്യോമസേനയുടെ പുതിയ മേധാവിയായി അശുതോഷ് ദീക്ഷിത് ചുമതലയേറ്റു

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനുശേഷം എയർ ചീഫ് മാർഷൽ എ.പി. സിങ് വിരമിച്ചതോടെയാണ് ദീക്ഷിത് സേനയുടെ തലപ്പത്തെത്തിയത്. നേരത്തെ വ്യോമസേനയുടെ വൈസ് ചീഫായും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാന്റെ ഓഫീസിലെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരിചയസമ്പന്നനായ ഫൈറ്റർ പൈലറ്റും എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റുമായ ദീക്ഷിതിന് വിവിധ യുദ്ധവിമാനങ്ങളിലായി 3,500 മണിക്കൂറിലേറെ പറക്കൽ പരിചയമുണ്ട്. മിറാഷ്-2000, ജാഗ്വാർ, മിഗ് ശ്രേണിയിലെ വിമാനങ്ങൾ, തേജസ്, ഹോക്ക് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കാർഗിൽ യുദ്ധകാലത്തെ ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, കോപ് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സൈനിക ദൗത്യങ്ങളിലും പരിശീലനങ്ങളിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.

നാഷണൽ ഡിഫൻസ് അക്കാദമി, ബംഗ്ലാദേശിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ദീക്ഷിത് വിവിധ ഫൈറ്റർ ബേസുകളുടെ കമാൻഡറായും സതേൺ എയർ കമാൻഡിന്റെ എയർ ഡിഫൻസ് കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്. വ്യോമസേനാ ആസ്ഥാനത്ത് നിരവധി സുപ്രധാന ഭരണനിർവഹണ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.