Home rss national malayalam പുതിയ വാർത്ത ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെ എസ് ആര്‍...

ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ: പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

4
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | ശബരിമലയില്‍ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കെ എസ് ആര്‍ ടി സി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആഗസ്റ്റ് 16 മുതല്‍ 28 വരെ വിവിധ കെ എസ് ആര്‍ ടി സി യൂണിറ്റുകളില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് ആവശ്യാനുസരണം സര്‍വീസുകള്‍ ലഭ്യമാകും.

ട്രെയിന്‍ മാര്‍ഗം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍-പമ്പ റൂട്ടില്‍ ആവശ്യാനുസരണം ഏത് സമയത്തും സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സര്‍വീസുകള്‍ ഉണ്ടായിരിക്കും. ശബരിമല തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്.

മുന്‍കൂട്ടി ബുക്കിങ് സൗകര്യം
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് വര്‍ധിക്കുന്ന ദിവസങ്ങളില്‍ ഭക്തരുടെ ആവശ്യാനുസരണം സമീപ കെ എസ് ആര്‍ ടി സി യൂണിറ്റുകളില്‍ നിന്ന് അധിക സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ തിരക്ക്, യാത്രാ ആവശ്യം എന്നിവ നിരന്തരം വിലയിരുത്തി ആവശ്യമായ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതിനും കെ എസ് ആര്‍ ടി സി നടപടി സ്വീകരിക്കും.

ബന്ധപ്പെടേണ്ട നമ്പറുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി വിവിധ യൂണിറ്റുകളുമായും കണ്‍ട്രോള്‍ റൂമുമായും ബന്ധപ്പെടാവുന്നതാണ്. കെ എസ് ആര്‍ ടി സി പമ്പ: 04735203445, 9497024092, ചെങ്ങന്നൂര്‍: 9188933750, പത്തനംതിട്ട: 9188933744. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂം: 9447071021, 04712463799.

Content Highlights:
KSRTC has announced special bus services to Pamba for the upcoming Sabarimala Chingam month and Onam poojas. The operations aim to facilitate smooth transit for thousands of devotees arriving from various parts of Kerala. Passengers can access booking facilities and updated schedules online.