Home rss national malayalam പുതിയ വാർത്ത ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളും

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളും

3
0

Source :- SIRAJLIVE NEWS

കൊച്ചി | അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ ചാര്‍ജ് ഏറ്റെടുക്കാത്തതിനാല്‍ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളുമെന്ന് എസ് ഐ ടി ഹൈക്കോടതിയില്‍ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ട അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസറെ നിയമിച്ചെങ്കിലും ചാര്‍ജ് ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജി ഹൈക്കോടതി നവംബറിലേക്ക് മാറ്റി.

കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇതുവരെ എസ് ഐ ടിക്ക് കഴിഞ്ഞിട്ടില്ല. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപത്രം സമര്‍പ്പിച്ചത്. അന്തിമകുറ്റപ്പത്രം സമര്‍പ്പിക്കാന്‍ ഒരു ഫോറന്‍സിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് ശേഷം അന്തിമ കുറ്റപ്പത്രം സമര്‍പ്പിക്കാനാകുമെന്നാണ് എസ് ഐ ടി നേരത്തെ ഹൈക്കോതിയെ അറിയിച്ചത്.

അന്വേഷണ സംഘം ആവശ്യപ്പെട്ട സാവകാശം ഹൈക്കോടതി അനുവദിക്കുകയും ചെയ്തിരുന്നു. അഴിമതി തടയല്‍ നിയമം ചുമത്തിയതിനാല്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വേണമെന്നും എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശബരിമല ദ്വാരപാലക സ്വര്‍ണ്ണക്കൊള്ള കേസ് അന്തിമ റിപ്പോര്‍ട്ട് അടുത്ത മാസം 25 ഓടെ സമര്‍പ്പിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി സമയപരിധി പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കി.

Content Highlights: The SIT informed the Kerala High Court that filing the final charge sheet in the Sabarimala gold theft case will be delayed as the appointed Assistant Legal Adviser has not yet assumed charge. The draft charge sheet includes statements from 292 witnesses. The court posted the case to November.