Home rss national malayalam പുതിയ വാർത്ത നെടുമ്പാശ്ശേരി വാഹാനാപകടം: അപകടം മറ്റൊരാളോട് വിവരിക്കുന്ന പ്രതികളുടെ നിര്‍ണായക ശബ്ദ സന്ദേശം പോലീസിന്

നെടുമ്പാശ്ശേരി വാഹാനാപകടം: അപകടം മറ്റൊരാളോട് വിവരിക്കുന്ന പ്രതികളുടെ നിര്‍ണായക ശബ്ദ സന്ദേശം പോലീസിന്

2
0

Source :- SIRAJLIVE NEWS

കൊച്ചി |  നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ വാഹനാപകടക്കേസില്‍ നിര്‍ണായക ശബ്ദ സന്ദേശം പോലീസിന് ലഭിച്ചു. പ്രതികള്‍ മദ്യപിച്ചതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും വിവരിക്കുന്നതാണ് ഓഡിയോ സന്ദേശം. അപകടം ഉണ്ടായതിന് പിന്നാലെ പ്രതി സുഹൈല്‍ സജീവ് പിതാവിനെ വിളിച്ചതിന്റെ ശബ്ദസന്ദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്. ശബ്ദസന്ദേശം പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അറിയുന്നത്

പ്രതികളിലൊരാള്‍ അയാളുടെ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പോലീസിന് ലഭിച്ചത്. അപകടം നടന്നതിനെക്കുറിച്ചും, അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ചും, അപകടത്തിന് മുമ്പ് മദ്യപിച്ചിരുന്നതിനെപ്പറ്റിയും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഉടന്‍ തന്നെ അവിടെ നിന്നും രക്ഷപ്പെടാനാണ് മറുതലയ്ക്കല്‍ നിന്നും നിര്‍ദേശം ലഭിച്ചതെന്നും പോലീസ് പറഞ്ഞു

അപകടം നടന്ന ഉടന്‍ തന്നെ ഒന്നാം പ്രതി സുഹൈല്‍ സജീവ് ആദ്യം പിതാവിനെയാണ് വിളിച്ചതെന്നും പൊലീസ് അറിയിച്ചു. ശബ്ദസന്ദേശം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

അപകടസമയത്ത് സുഹൈല്‍ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ട്. പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിക്കുന്നത് അടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 11 ന് പുലര്‍ച്ചെ നെടുമ്പാശേരി അത്താണി സിഗ്‌നലിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്. സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൈലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

Content Highlights: Police recovered crucial voice clips in the Nedumbassery Mini Cooper crash case, detailing alcohol use and the impact. The accused, Suhail Sajeev, called his father right after the incident. Digital evidence has been submitted to court as probe continues into the accident that claimed three lives.