Home BUSINESS NEWS MALYALAM ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ ഒരു മനുഷ്യന്റേത് പോലെ സ്നേഹിക്കാൻ ഇനി പഠിക്കേണ്ടതുണ്ട്: രശ്‌മിക

ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ ഒരു മനുഷ്യന്റേത് പോലെ സ്നേഹിക്കാൻ ഇനി പഠിക്കേണ്ടതുണ്ട്: രശ്‌മിക

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അടുത്തിടെ മൈസ എന്ന പുതിയ സിനിമയുടെ ഡാൻസ് ചിത്രീകരണത്തിനിടെ തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയ്ക്ക് പരിക്കേറ്റിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ ഒരു മനുഷ്യന്റേത് പോലെ സ്നേഹിക്കാൻ താൻ ഇനി പഠിക്കേണ്ടതുണ്ടെന്നും, തുടർച്ചയായി തനിക്ക് സംഭവിക്കുന്ന മൂന്നാമത്തെ പരിക്കാണിതെന്നും രശ്‌മിക തുറന്നുപറഞ്ഞു.

വലതു ഇടുപ്പിലെ ടെൻഡോൺ അടർന്നുപോയതാണ് പരിക്കിന് കാരണം. കാൽ ഉയർത്തുന്നതിന് ഇത് വീണ്ടും പഴയപടിയാകേണ്ടതുണ്ടെന്നും, സത്യം പറഞ്ഞാൽ താൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനമായ ചിത്രീകരണം അതായിരിക്കുമെന്നും അവർ വ്യക്തമാക്കി. നല്ല വേദനയുണ്ടെങ്കിലും സഹിക്കാൻ കഴിയുന്നതാണെന്നും, സ്വയം ഇടവേള എടുക്കാത്തതിനാൽ ദൈവം നിർബന്ധപൂർവ്വം നൽകിയ വിശ്രമമായി ഇതിനെ കാണുന്നുവെന്നും രശ്‌മിക കൂട്ടിച്ചേർത്തു.

വിശ്രമത്തിലായതിനാൽ കുറച്ചുകാലത്തേക്ക് വ്യായാമമോ ഓട്ടമോ സാധ്യമല്ലെന്നും, വണ്ണം വെക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും താരം പറഞ്ഞു. അതേസമയം, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.