Home BUSINESS NEWS MALYALAM ‘മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താഗതി’; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി

‘മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താഗതി’; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. മദ്രസാ വിദ്യാഭ്യാസം ലഭിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കുന്നില്ലെന്നും വന്ദേഭാരതം ആലപിക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

സംഭവം വിവാദമായതോടെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രം​ഗത്തെത്തി.തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയാണെന്നായിരുന്നു സമാജ് വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവിന്റെ പ്രതികരണം. ബിജെപിയാണ് തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതെന്നും അവരുടെ ഓഫീസുകളിലും വീടുകളിലും ഇവരെ കാണാമെന്നും ശിവ്പാൽ യാദവ് ആരോപിച്ചു.

മദ്രസകളിൽ മതവിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് ബാരാബങ്കിയിൽ മദ്രസ നടത്തുന്ന മൗലാന ഇമാം മഖ്ബൂൽ മാധ്യമങ്ങളോട് പ്രതികരിച്ചു.മദ്രസകളിൽ പഠിച്ച പലരും ഡോക്ടർമാരും എൻജിനീയർമാരും ഐഎഎസ്, ഐപിഎസ് ഉദ്യോ​ഗസ്ഥരുമായിട്ടുണ്ട്. എല്ലായിപ്പോഴും മദ്രസകൾ ദേശസ്നേഹവും സാഹോദര്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളാണെന്നും മദ്രസകൾക്ക് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.