Home rss national malayalam പുതിയ വാർത്ത ശവസംസ്‌കാര ചടങ്ങിനിടെ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ വെടിവെപ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരിക്കേറ്റു

ശവസംസ്‌കാര ചടങ്ങിനിടെ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ വെടിവെപ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരിക്കേറ്റു

5
0

Source :- SIRAJLIVE NEWS

ജോര്‍ദാന്‍ | ശവസംസ്‌കാര ചടങ്ങിനിടെ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ജോര്‍ദാനിലെ കാരക് ഗവര്‍ണറേറ്റില്‍ ഹമ്മൂദ് ഗ്രാമത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളെ കണ്ടെത്തുന്നതിനായി ജോര്‍ദാന്‍ സുരക്ഷാ സേന പ്രദേശത്ത് വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വംശീയവും മതപരവുമായ ഐക്യത്തെ തകര്‍ക്കാനുള്ള നീക്കത്തെ പ്രമുഖ നേതാക്കള്‍ അപലപിച്ചു.

ആദ്യം പള്ളിക്ക് പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെയും പിന്നീട് കെട്ടിടത്തിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തിന് ശേഷം ഇവര്‍ വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടു. ജോര്‍ദാനിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റും സംഭവം സ്ഥിരീകരിച്ചു. ഊഹാപോഹങ്ങളും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും സുരക്ഷാ സേനയുടെ അന്വേഷണത്തോട് സഹകരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഒരു സ്ത്രീയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ദേവാലയത്തിനകത്തും പുറത്തുമായി ഇരുനൂറോളം ആളുകള്‍ തടിച്ചുകൂടിയ സമയത്താണ് അക്രമികള്‍ എത്തിയത്. ദേവാലയത്തിന് മുന്നില്‍ വാഹനം നിര്‍ത്തിയിറങ്ങിയ അജ്ഞാതരായ അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം തുടര്‍ച്ചയായി വെടിവെപ്പ് നീണ്ടുനിന്നു.

Content Highlights: At least seven people were killed and ten injured in a shooting at a Greek Orthodox church in Hammoud village, Jordan, during a funeral service. Security forces have launched a search for the gunmen. Leaders condemned the act as an attempt to destroy national unity.