Source :- SIRAJLIVE NEWS
തിരുവനന്തപുരം| കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം കുടുംബത്തെ അവഗണിച്ചെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല. സത്യമല്ലാത്ത ആരോപണമാണെന്നും പാര്‍ട്ടി അക്കാര്യം പരിശോധിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
താന്‍ കഴിഞ്ഞദിവസം കൂടി വിനോദിനിയെയും കുടുംബത്തെയും സന്ദര്‍ശിച്ചതാണെന്ന് എം വി ഗോവിന്ദന് പറഞ്ഞു. പച്ചക്കുതിര മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണം വിനോദിനി ബാലകൃഷ്ണന് ഉന്നയിച്ചത്. ആവശ്യത്തിന് വിളിച്ചാല്‍ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം തള്ളി എംവി ഗോവിന്ദന് രംഗത്തെത്തിയത്.
പിഎം ശ്രീ വിവാദത്തിലും അദേഹം പ്രതികരിച്ചു. പങ്കാളികളായി ഇല്ലെങ്കിലും കേരളത്തിലെ ലഭിക്കേണ്ട ഫണ്ട് പിഎം ശ്രീ തരില്ല എന്നുള്ളതായിരുന്നു കേന്ദ്രം പറഞ്ഞത്. അക്കാര്യം പരിശോധിച്ചപ്പോഴാണ് ഇതില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഉയര്‍ന്നത്. ഒപ്പിടുന്നത് മുന്നണി മാറ്റി വെച്ചു. അന്ന് യുഡിഎഫ് നേതക്കള്‍ വിമര്‍ശിച്ചു. സിപിഐഎം-ബിജെപി കൂട്ടുകെട്ട് എന്ന് ആരോപിച്ചുവെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
Content Highlights:
CPM State Secretary MV Govindan rejected allegations made by Vinodini Balakrishnan regarding the party neglecting Kodiyeri Balakrishnan family after his demise. He stated that the party has never ignored anyone and clarified that he had recently visited the family. Govindan also addressed the ongoing PM Shri school scheme controversy during his press briefing.







