Home rss national malayalam പുതിയ വാർത്ത സി എം ആര്‍ എല്‍-എക്സാലോജിക് കേസ്; ഇഡി റിപ്പോർട്ടിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ചോദ്യം ചെയ്തുള്ള...

സി എം ആര്‍ എല്‍-എക്സാലോജിക് കേസ്; ഇഡി റിപ്പോർട്ടിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

4
0

Source :- SIRAJLIVE NEWS

കൊച്ചി| സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ റിപ്പോർട്ടിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താതെ വിജിലന്‍സിന് നേരിട്ട് കേസെടുക്കാനാകുമോ എന്ന വിഷയത്തിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച രേഖകള്‍ അടങ്ങിയ സീല്‍ വെച്ച കവര്‍ ഇഡി ഇന്ന് കോടതിക്ക് കൈമാറും. വിഷയം പരിഗണിക്കുമ്പോള്‍ സര്‍ക്കാരും ഇഡിയും ഹരജിക്കാരനും നിലപാടുകള്‍ വ്യക്തമാക്കും.

ലളിതാകുമാരി കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി, അഴിമതി ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താതെ നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ തുടര്‍നടപടികളില്‍ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

അതേസമയം, സാമ്പത്തിക ഇടപാടില്‍ കൃത്യമായ തെളിവുകളുണ്ടെന്നും വിജിലന്‍സ് നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് ഇഡിയുടെ വാദം.

Content Highlights:
The Kerala High Court will hear a plea seeking a Vigilance FIR in the CMRL-Exalogic transaction based on an ED letter. The court will examine if Vigilance can register a case without a preliminary inquiry. ED will hand over a sealed cover containing documents to the court today.