Home rss national malayalam പുതിയ വാർത്ത സിപിഎം കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ക്ക് ഇന്ന് തുടക്കം

സിപിഎം കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ക്ക് ഇന്ന് തുടക്കം

5
0

Source :- SIRAJLIVE NEWS

കോഴിക്കോട്|സിപിഎമ്മിന്റെ കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. കോഴിക്കോട് 125 പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി എകെജി ഹാളിലാണ് യോഗം.

നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍വിക്കിടയാക്കിയ സംഘടനാ ദൗര്‍ബല്യങ്ങളാണ് കോഴിക്കോട്ടെ യോഗം ചര്‍ച്ച ചെയ്യുക. ജില്ലാ സെക്രട്ടറി എം മെഹബൂബ് അവതരിപ്പിക്കുന്ന രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയുമാണ് യോഗത്തിന്റെ മുഖ്യഅജണ്ട. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, പി.കെ ശ്രീമതി , എളമരം കരീം, കെ.രാധാകൃഷ്ണന്‍, സി.എസ് സുജാത എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റിയുടെ വിശാല യോഗം കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ റാലി സംഘടിപ്പിച്ചിരുന്നു. അതിനാല്‍ ജില്ല യോഗത്തിന്റെ ഭാഗമായി റാലിയില്ല.

പത്തനംതിട്ടയില്‍ സ്വര്‍ണക്കൊള്ളയും പത്മകുമാറിനെതിരായ നടപടിയും നേതൃത്വം വിശദീകരിക്കും. വീണ ജോര്‍ജിനെതിരായ വിവാദവും ചര്‍ച്ചയാകും. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയാണ് പ്രധാന അജണ്ട. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രധാനമായ ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎം വിപുലീകൃത പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വന്‍ വിമര്‍ശനം ഉയരും.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി സെക്രട്ടറിമാര്‍, ഓരോ ഏരിയ കമ്മിറ്റിയില്‍ നിന്നും നിശ്ചയിക്കപ്പെട്ട 3 പേര്‍, വര്‍ഗ- ബഹുജന സംഘടനകളില്‍ നിന്നും 3 പേര്‍ എന്നിങ്ങനെ 106 പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നാളെ വൈകിട്ട് 5 മണിക്ക് പുതിയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ അര ലക്ഷം പേരെ അണിനിരത്തി സമാപന റാലി നടക്കും.

ഇടുക്കി അടിമാലിയിലാണ് വിപുലീകൃത കമ്മിറ്റി നടക്കുക. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ 128 പ്രതിനിധികള്‍ പങ്കെടുക്കും. ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടി അടക്കം വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ പ്രാദേശികമായ കാരണങ്ങള്‍ കൂടിയുണ്ടെന്ന വിലയിരുത്തലാണുള്ളത്. ഇത് പരിശോധിക്കലാകും അടിമാലിയില്‍ ചേരുന്ന വിപുലീകൃത സമ്മേളനത്തിലേ പ്രധാന അജണ്ട.

15 ഏരിയ കമ്മിറ്റികളില്‍ നിന്നും വര്‍ഗ-ബഹുജന സംഘടനകളില്‍ നിന്നുമായി 128 പ്രതിനിധികള്‍ സമ്മേളനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓരോ ഏരിയ കമ്മിറ്റികളില്‍ നിന്നും സെക്രട്ടറിയെ കൂടാതെ മൂന്ന് അംഗങ്ങളുണ്ടാകും.

Content Highlights:
CPM extended district committee meetings begin today in Kozhikode, Idukki, and Pathanamthitta. Leader of Opposition Pinarayi Vijayan inaugurates in Kozhikode, while State Secretary M.V. Govindan opens in Adimali. Meetings will review election setbacks, internal issues, and key political debates.