Home rss national malayalam പുതിയ വാർത്ത സിറാജ് പ്രചാരണത്തിന് എസ് എം എയും എസ് ജെ എമ്മും കൈ കോര്‍ക്കുന്നു

സിറാജ് പ്രചാരണത്തിന് എസ് എം എയും എസ് ജെ എമ്മും കൈ കോര്‍ക്കുന്നു

4
0

Source :- SIRAJLIVE NEWS

മലപ്പുറം  |   ‘നൂറിന്റെ നിറവില്‍ സമസ്തക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സിറാജ് പ്രചാരണ കാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷനും സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീനും കൈകോര്‍ത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മഞ്ചേരിയില്‍ ചേര്‍ന്ന ജില്ലാ സംയുക്ത ക്യാബിനെറ്റ് യോഗം തീരുമാനിച്ചു. എസ് എം എ ജില്ലാ ഉപാദ്ധ്യക്ഷന്‍ താഴേക്കോട് അബ്ദുര്‍റസാഖ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് ജെ എം ജില്ലാ പ്രസിഡന്റ് എ കെ കുഞ്ഞീതു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്തിനോടൊപ്പമുള്ള ഭവനപര്യടനത്തിലൂടെ ഓരോ പ്രദേശത്തും വരിക്കാരെ വര്‍ധിപ്പിക്കാനും ജില്ലയിലെ മുഴുവന്‍ മദ്രസകളിലും അക്ഷരദീപം നടപ്പിലാക്കാനും മദ്രസാധ്യാപകരെ മുഴുവനും സിറാജ് വരിക്കാരാക്കാനുമുള്ള പദ്ധതികള്‍ക്ക് സംയുക്ത സമിതി രൂപം നല്‍കി. എസ് എം എ ജില്ല മാനേജ്‌മെന്റ് കോണ്‍ഫറന്‍സ്, എസ് ജെ എം ട്രെയിനിംഗുകള്‍ അടക്കം ഇരു കൂട്ടരുടെയും മുഴുവന്‍ പദ്ധതികളും പരിപാടികളും വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.

എസ് എം എ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, എസ് ജെ എം ജനറല്‍ സെക്രട്ടറി സൈതലവി ഹിശാമി എടക്കര, എം എ അബ്ദുല്‍ ലത്വീഫ് മഖ്ദൂമി, തറയിട്ടാല്‍ ഹസന്‍ സഖാഫി, ശിഹാബുദ്ദീന്‍ നഈമി ചീരകുഴി, അലവിക്കുട്ടി ഹാജി വടശ്ശേരി, കെ ഇബ്രാഹിം ബാഖവി, സിപി മുഹമ്മദ് ലത്വീഫി, അബ്ദുര്‍റശീദ് ബാഖവി, മുഹമ്മദലി ലത്വീഫി, എം അലി സഖാഫി, കെസി അബ്ദുല്‍ സലാം, എന്‍ വി ഹൈദര്‍ പാണ്ടിക്കാട് പ്രസംഗിച്ചു.

Content Highlights: SMA and SJM held a joint cabinet meeting in Manjeri to drive the Siraj campaign in Malappuram East district. Initiatives include home visits with Kerala Muslim Jama-at and expanding subscriptions across all local madrasas. Key leaders outlined plans to ensure the campaign’s success.