Home rss national malayalam പുതിയ വാർത്ത സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ ഉൾപ്പെടെ 18 അംഗങ്ങൾ

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ ഉൾപ്പെടെ 18 അംഗങ്ങൾ

6
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) 18 അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു. മലയാളി സംവിധായകൻ പ്രിയദർശൻ സമിതിയിൽ അംഗമാണ്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് പുനഃസംഘടന സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി തുടങ്ങിയ പ്രമുഖരും 18 അംഗങ്ങളുള്ള ഈ സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇവർക്ക് പുറമെ അഭിഷേക് ജെയ്ൻ, മനോജ് ജോഷി, വിനോദ് അനുപം, റിക്ക് കേജ്, ഹൻസ് രാജ് ഹൻസ്, സുപ്രിയ അർലഗദ്ദ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, നിലമാധബ് പാണ്ഡെ, പ്രസൻജിത് ചാറ്റർജി, പല്ലവി ജോഷി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രി, രമേഷ് പതംഗേ എന്നിവരാണ് പുതിയ ബോർഡിലെ മറ്റ് അംഗങ്ങൾ.

Content Highlights:
The Central Board of Film Certification has been reconstituted with 18 members for a three year term. Renowned director Priyadarshan is included in the board along with Preity Zinta and Pankaj Tripathi. The order was issued by Information and Broadcasting Ministry.