Source :- SIRAJLIVE NEWS
തെഹ്റാന്/വാഷിങ്ടണ് | സൈനിക സംഘര്ഷങ്ങള് പരിസ്ഥിതിയില് ചെലുത്തുന്ന ആഘാതങ്ങളില് കൂടുതല് ഗൗരവമായി ശ്രദ്ധ കേന്ദ്രീകരിക്കാന്’ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. പരിസ്ഥിതി ആഘാതത്തിന് ഭാവി തലമുറകള് വില നല്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അതിനിടെ, ഇറാനെതിരെ ആണവായുധങ്ങള് ഉപയോഗിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് വ്യക്തമാക്കി. ഇറാനിലേക്ക് അമേരിക്കന് സൈനികരെ നേരിട്ട് അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സഊദി അറേബ്യയുടെ കിഴക്കന് പ്രവിശ്യ ലക്ഷ്യമാക്കി വിക്ഷേപിച്ച ഡ്രോണ്, തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഊദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് അറിയിച്ചു. ഹൂതികളുടെ ആക്രമണങ്ങളെ ‘പൂര്ണാര്ഥത്തിലുള്ള യുദ്ധക്കുറ്റങ്ങള്’ എന്ന് വിശേഷിപ്പിച്ച സഊദി, മുസ്ലിം പുണ്യസ്ഥലങ്ങളെയും തീര്ഥാടകരെയും ഹൂതികള് അപകടത്തിലാക്കുകയാണെന്നും ആരോപിച്ചു.
Content Highlights: Iranian President Masoud Pezeshkian warned that military conflicts cause severe environmental destruction and ecocide in the region. Speaking at an international nature summit, he called on the global community to establish mechanisms to protect nature during wartime. He emphasized that aggression hurts biodiversity beyond national borders.




