Home rss national malayalam പുതിയ വാർത്ത സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ഉപ്പിന് പകരം ചേര്‍ത്തത് ഡിറ്റര്‍ജന്റ്; നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ഉപ്പിന് പകരം ചേര്‍ത്തത് ഡിറ്റര്‍ജന്റ്; നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

4
0

Source :- SIRAJLIVE NEWS

പാറ്റ്‌ന |  ബിഹാറിലെ നളന്ദയില്‍ സ്‌കൂളില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ ഉപ്പിന് പകരം ഡിറ്റര്‍ജന്റ് ചേര്‍ത്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 24 ലധികം വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നളന്ദ ജില്ലയിലെ പരാസി മിഡില്‍ സ്‌കൂളിലാണ് സംഭവം നടന്നത്.

സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ഉപ്പ് കുറവാണെന്ന് കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പാചകപ്പുരയില്‍ സൂക്ഷിച്ചിരുന്ന ഡിറ്റര്‍ജന്റ് പൗഡര്‍ അബദ്ധത്തില്‍ ഉപ്പാണെന്ന് കരുതി പാചകക്കാരന്‍ ഭക്ഷണത്തില്‍ കൂടുതല്‍ ചേര്‍ക്കുകയായിരുന്നു. ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത തലകറക്കവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ള എല്ലാ കുട്ടികളും അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: More than 24 students at Parasi Middle School in Bihar’s Nalanda were hospitalized after eating a midday meal containing detergent powder mistook for salt. Students suffered severe vomiting and dizziness after consuming the food. Officials confirmed all affected children are now out of danger.