Home LATEST NEWS malyalam പുതിയ വാർത്ത ഹരിയാണയില്‍ 35,000 കോടി ചെലവില്‍ നിര്‍മിച്ച മാരുതി സുസുക്കി പ്ലാന്റ് ഉദ്ഘാടനം; ജാപ്പനീസ് പ്രധാനമന്ത്രി സനായ്...

ഹരിയാണയില്‍ 35,000 കോടി ചെലവില്‍ നിര്‍മിച്ച മാരുതി സുസുക്കി പ്ലാന്റ് ഉദ്ഘാടനം; ജാപ്പനീസ് പ്രധാനമന്ത്രി സനായ് ടക്കായ്ച്ചി ഇന്ത്യയിലെത്തി

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഹരിയാണയില്‍ മാരുതി സുസുക്കി നിര്‍മിച്ച പുതിയ പ്ലാന്റിന്റെ ഉദ്ഘാടനം ജാപ്പനീസ് പ്രധാനമന്ത്രി സനായ് ടക്കായ്ച്ചിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് നിര്‍വഹിക്കും. ഹരിയാണയിലെ ഖര്‍ഗോദയില്‍ 35,000 കോടി രൂപ ചെലവഴിച്ചാണ് മാരുതി സുസുക്കിയുടെ പുതിയ ഉത്പാദനപ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. പുതിയ പ്ലാന്റില്‍നിന്ന് പ്രതിവര്‍ഷം പത്തുലക്ഷത്തോളം വാഹനങ്ങള്‍ പുറത്തിറക്കും. 21,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി സനായ് ടക്കായ്ച്ചി ഇന്ത്യയിലെത്തി. ബുധനാഴ്ച വൈകിട്ട് ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ ജാപ്പനീസ് പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.

വ്യാഴാഴ്ച രാവിലെ ഹൈദരാബാദ് ഹൗസില്‍ നരേന്ദ്രമോദിയും സനായ് ടക്കായ്ച്ചിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. വ്യാപാര, നിക്ഷേപ, പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ചര്‍ച്ചചെയ്യും. ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതും ചര്‍ച്ചയാകും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയ്ക്കും ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കാണും. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് താജ് പാലസ് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യ-ജപ്പാന്‍ ബിസിനസ് ഫോറത്തിലും ജാപ്പനീസ് പ്രധാനമന്ത്രി പങ്കെടുക്കും. ബുധനാഴ്ച വൈകിട്ടോടെ ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാവിലെ ടോക്കിയോയിലേക്ക് മടങ്ങും.

Content Highlights:
Prime Minister Narendra Modi and Japanese Prime Minister Sanae Takaichi will jointly inaugurate Maruti Suzuki’s new manufacturing plant in Kharkhoda, Haryana. The facility is built with an investment of Rs 35,000 crore and will create 21,000 direct jobs while producing 10 lakh vehicles annually. The two leaders will also hold a bilateral summit at Hyderabad House to discuss trade, investment, and defense cooperation.