Home rss national malayalam പുതിയ വാർത്ത ഹിമപാതം: ഹിമാലയത്തില്‍ ട്രക്കിങിനെത്തുന്നവര്‍ക്കായി ക്യാമ്പ് സൗകര്യമൊരുക്കുന്നതിനിടെ 15 നേപ്പാളികള്‍ മരിച്ചു

ഹിമപാതം: ഹിമാലയത്തില്‍ ട്രക്കിങിനെത്തുന്നവര്‍ക്കായി ക്യാമ്പ് സൗകര്യമൊരുക്കുന്നതിനിടെ 15 നേപ്പാളികള്‍ മരിച്ചു

5
0

Source :- SIRAJLIVE NEWS

കാഠ്മണ്ഡു | നേപ്പാളില്‍ ഹിമപാതത്തില്‍ പെട്ട് 15 തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. ഹിമാലയത്തില്‍ ട്രക്കിങിനെത്തുന്ന വിദേശികള്‍ക്കായി ക്യാമ്പ് സൗകര്യമൊരുക്കുന്നതിനിടയിലാണ് ഹിമപാതമുണ്ടായത്.

മനങ്ക് ജില്ലയുടെ വടക്ക് ഭാഗത്തായി 7,126 മീറ്റര്‍ മുകളിലുള്ള ഹിംലുങ് ഹിമലില്‍ ടെന്റുകള്‍ നിര്‍മിക്കുന്നതിനിടയിലാണ് അപകടം. കാണാതായയാളെ കണ്ടെത്തുക ദുഷ്‌കരമായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവച്ചതായി നേപ്പാള്‍ മൗണ്ടന്‍ ഗൈഡ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് തുള്‍ സിംഗ് ഗുരുങ് അറിയിച്ചു.

കണ്ടെത്തിയ മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോകുമെന്നും തുള്‍ സിങ് പറഞ്ഞു.

Content Highlights:
Fifteen Nepalese workers lost their lives in a devastating avalanche in the Himalayas while setting up camp facilities for incoming trekkers. Emergency rescue operations were launched immediately following the disaster. Local authorities are continuing efforts to locate survivors and secure the area.