Home rss national malayalam പുതിയ വാർത്ത ‘ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ; ലീഗ് എംഎല്‍എമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ 100 കോടി ഹവാല ബിസിനസിന്റെ...

‘ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ; ലീഗ് എംഎല്‍എമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ 100 കോടി ഹവാല ബിസിനസിന്റെ രേഖകള്‍ കിട്ടും’

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മുസ്ലിം ലീഗ് എംഎല്‍എമാരുടെ വീടുകളില്‍ പരിശോധന നടത്തിയാല്‍ ചുരുങ്ങിയത് നൂറ് കോടിയുടെ ഹവാല ഇടപാടിന്റെ രേഖകള്‍ കണ്ടെടുക്കാനാകുമന്ന് മുന്‍ മന്ത്രി കെടി ജലീല്‍. വീണാ വിജയനെതിരായ ഇ ഡി പരിശോധനയുടെ പശ്ചാത്തലത്തിലായിരുന്നു ജലീലിന്റെ പരാമര്‍ശം.

’85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ഇഡി പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് എംഎല്‍എമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകള്‍ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കുന്നതെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്

നേരത്തെ തനിക്കെതിരെ ഉയര്‍ത്തിയ ഖുര്‍ആന്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെയും കുറിപ്പില്‍ ജലീല്‍ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആനിനൊപ്പം സ്വര്‍ണം കയറ്റിയ വണ്ടി എം.സി റോഡ് വഴി പെരുമ്പാവൂരിലെത്തി പാക്കറ്റുകള്‍ ഇറക്കിയെന്നും, തൃശൂരിലെത്തിയപ്പോള്‍ ജിപിഎസ് തകരാറിലാക്കി ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി കോടികള്‍ക്ക് വിറ്റുവെന്നും പത്ര-ദൃശ്യ മാധ്യമങ്ങളും യുഡിഎഫും ചേര്‍ന്ന് അന്ന് വന്‍ പ്രചാരണം നടത്തിയിരുന്നുവെന്നും കുറിപ്പ് പറയുന്നു

ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

അവസാനം എന്തായി? കുന്തായി!85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് MLAമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകള്‍ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്. ഖുര്‍ആനിലെ സ്വര്‍ണ്ണക്കടത്താരോപിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളും യു.ഡി.എഫും എനിക്കെതിരെ പ്രചരിപ്പിച്ചതൊക്കെ പെട്ടന്ന് മറന്നോ?ഖുര്‍ആനിനൊപ്പം സ്വര്‍ണം കയറ്റിയ വണ്ടി എം.സി റോഡ് വഴി ആദ്യം പെരുമ്പാവൂരിലെത്തി. അവിടെ കുറച്ചു പാക്കറ്റുകള്‍ ഇറക്കി. സ്വര്‍ണ്ണക്കട്ടികള്‍ കയറ്റിയ വണ്ടി തൃശൂരിലെത്തിയപ്പോള്‍ GPS ബോധപൂര്‍വ്വം കേടു വരുത്തി. പിന്നെ വണ്ടി നേരെ ബാഗ്ലൂരിലേക്ക് പോയി. അവിടെ വെച്ച് സ്വര്‍ണ്ണക്കട്ടികള്‍ കോടികള്‍ക്ക് വിറ്റു.ഇങ്ങിനെ എന്തൊക്കെ? ചില പത്രങ്ങള്‍ വണ്ടിയുടെ റൂട്ട് മേപ്പ് ഉള്‍പ്പടെ കൊടുത്താണ് ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയായി ഈ നുണക്കഥകള്‍ പ്രചരിപ്പിച്ചത്.ഖുര്‍ആന്‍ കോപ്പികള്‍ കൊണ്ടു പോയ വണ്ടിയുടെ GPS, NIA പരിശോധിക്കാന്‍ വന്നതു വരെ അന്ന് വാര്‍ത്തയായി! NIAയുടെ തലക്ക് വെളിവില്ലായ്മ അന്നാണ് എനിക്ക് ബോദ്ധ്യമായത്. എന്നിട്ടവസാനം എന്തായി? കുന്തായി! വീണക്കെതിരായ കള്ളക്കഥകള്‍ക്കും അല്‍പ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണം. അല്ലാ പിന്നെ!

#KTJaleel #ED #VeenaVijayan #MuslimLeague #KeralaPolitics #KeralaNews

Content Highlights: Former minister KT Jaleel mocked ED probe regarding Veena Vijayan, saying searches at Muslim League MLAs’ homes would yield at least 100 crore in hawala records. He recalled previous false gold smuggling allegations leveled against him by UDF and media, predicting a similar fate for current claims.