Source :- SIRAJLIVE NEWS
കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് തഫ്‌സീറിന്റെ ആഭിമുഖ്യത്തില്‍ അല്‍ ബയാന്‍ തഫ്‌സീര്‍ കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍ട്രാ ജാമിഅ ഖുര്‍ആന്‍ അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു. പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന കോണ്‍ഫറന്‍സ് ജാമിഅ മദീനതുന്നൂര്‍ പ്രോ-റെക്ടര്‍ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. ഡീന്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സഈദ് നൂറാനി കോണ്‍ഫറന്‍സ് തീം ടോക്ക് അവതരിപ്പിച്ചു.
ഖുര്‍ആന്‍ പഠനത്തിലും തഫ്‌സീര്‍ ഗവേഷണത്തിലും അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ തഫ്സീര്‍ രചനാ രീതിശാസ്ത്രം, ഖുര്‍ആന്‍ പഠനങ്ങളുടെ പ്രാധാന്യം, കാലോചിതമായ തഫ്സീര്‍ വായനകള്‍ എന്നിവ ചര്‍ച്ചയായി. കോണ്‍ഫറന്‍സിന്റെ ഭാഗമായി ജാമിഅ മദീനതുന്നൂര്‍ നാദി ദഅ്‌വ ശരീഅ ക്ലബ് ഒരുക്കിയ ഖുര്‍ആന്‍ വാള്‍ ശ്രദ്ധേയമായി.
ഇന്‍ട്രാ ജാമിഅ ഖുര്‍ആന്‍ അക്കാദമിക് കോണ്‍ഫറന്‍സിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാര്‍ഡില്‍ മിഅ്‌റാജ് ഇന്റഗ്രേറ്റഡ് കാമ്പസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷാഫി സഈദ്, അബ്ദുല്‍ ഹാദി സിദീഖ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കി. ബെംഗളൂരുവിലെ മര്‍കിന്‍സ് കാമ്പസ് വിദ്യാര്‍ത്ഥി ഹിദായത്തുല്ല ഇസ്മാഈല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാന്‍ഡ് തഫ്‌സീര്‍ ക്വിസില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍ നൗഷാദ്, ത്വാഹ അബ്ദുറഹ്മാന്‍ ഒന്നാം സ്ഥാനവും, കാന്തപുരം ഇമാം റബ്ബാനി കാമ്പസിലെ അബ്ദുല്ല അഹ്മദ് ജലാലുദ്ദീന്‍, ജൗഹര്‍ ഹുസൈന്‍ രണ്ടാം സ്ഥാനവും, ഈങ്ങാപ്പുഴ ദാറുല്‍ ഹിദായ ഗ്ലോബല്‍ അക്കാദമിയിലെ അബ്ദുല്‍ ഖാദര്‍ സൈന്‍, വാസില്‍ റഷീദ് മൂന്നാം സ്ഥാനവും നേടി.
സമാപന സംഗമത്തില്‍ മര്‍കസ് ഗാര്‍ഡന്‍ ജനറല്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി അവാര്‍ഡ് ദാനം നിര്‍വഹിച്ചു. മുബശിര്‍ നൂറാനി, ഇംതിയാസ് നൂറാനി സംബന്ധിച്ചു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് തഫ്സീര്‍ അസ്സിറ്റന്‍ഡ് എച്ച് ഒ ഡി. യാസീന്‍ സിദ്ദീഖ് നൂറാനി സ്വാഗതവും അക്കാദമിക് ഓഫീസര്‍ സിനാന്‍ നൂറാനി നന്ദിയും പറഞ്ഞു.
Content Highlights:
The Intra Jamia Quran Academic Conference concluded successfully after insightful sessions. Renowned scholars presented papers on Quranic studies and contemporary research. The event provided a platform for students and academics to engage in deep Quranic scholarship.




