Home rss national malayalam പുതിയ വാർത്ത എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്

എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്

8
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മേതിലിനെ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതി ക്കായി തിരഞ്ഞെടുത്തത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ഹിച്ച്കോക്കിന്റെ ഇടപെടല്‍, ഡിലന്‍ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാര്‍ ശവപേടകങ്ങളില്‍ തുടങ്ങിയവയാണ് മേതിലിന്റെ പ്രധാന കൃതികള്‍.

അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കെ ജി എസ് അധ്യക്ഷനും കല്‍പറ്റ നാരായണന്‍, കെ സച്ചിദാനന്ദന്‍, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളും എം.പി സുരേന്ദ്രന്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് മേതിലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

Content Highlights: Eminent writer Methil Radhakrishnan has been selected for the prestigious Ezhuthachan Puraskaram, the highest literary honour awarded by the Kerala state government. The selection recognizes his outstanding lifetime contributions to Malayalam literature. The award carries a cash prize and citation.