Home rss national malayalam പുതിയ വാർത്ത മത്സ്യവ്യാപാരിയോട് 5,000 രൂപ കൈക്കൂലി വാങ്ങി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ പിടിയില്‍

മത്സ്യവ്യാപാരിയോട് 5,000 രൂപ കൈക്കൂലി വാങ്ങി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ പിടിയില്‍

5
0

Source :- SIRAJLIVE NEWS

കോഴഞ്ചേരി |  ലൈസന്‍സ് അനുവദിക്കുവാന്‍ കൈക്കൂലി വാങ്ങവെ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍. അയിരൂര്‍ പഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് പത്തനംതിട്ട കുലശേഖരപതി സ്വദേശി താജുദ്ദീനെ(50)യാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 5000 രൂപ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

വെണ്‍മണി സ്വദേശിയായ മത്സ്യവ്യാപാരിയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. അയിരൂര്‍ പഞ്ചായത്തിലെ തടിയൂരില്‍ മറ്റൊരാള്‍ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം ഇയാള്‍ ഏറ്റെടുത്തിരുന്നു. പഴയ ആളുടെ പേരിലുള്ള ലൈസന്‍സ് സ്വന്തം പേരിലേക്ക് മാറ്റുന്നതിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് ലൈസന്‍സ് പുതുക്കി നല്‍കിയില്ല.ഒക്ടോബര്‍ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ കടയിലെത്തി ലൈസന്‍സ് ആവശ്യപ്പെടുകയും ലൈസന്‍സ് മാറ്റിക്കിട്ടാന്‍ അപേക്ഷ കൊടുത്തിട്ട് ലഭിച്ചില്ലെന്ന് പറഞ്ഞതോടെ ഓഫീസിലെത്താന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് താജുദ്ദീന്‍ 20,000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. 8000 രൂപ തന്നാല്‍ പിഴയില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്നും പിന്നീടത് 5000 രൂപയാക്കി കുറക്കുകയുമായിരുന്നു.

തുടര്‍ന്ന് വ്യാപാരി പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. മഷി പുരട്ടിയ 5000 രൂപ വിജിലന്‍സ് സംഘം വ്യാപാരിക്ക് നല്‍കുകയും താജുദ്ദീന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം വെച്ച് വ്യാപാരി താജുദ്ദീന് പണം നല്‍കി. ഈ സമയത്ത് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെയാണ് കൈക്കൂലി കേസില്‍ ഇയാള്‍ പിടയിലായത്.

Content Highlights: Vigilance officers arrested Ayiroor panchayat head clerk Tajuddin for accepting a Rs 5000 bribe from a fish trader to transfer a business license in Thadiyoor. The official, who is also a mimicry artist, was caught red-handed during a trap operation following a complaint filed in Pathanamthitta.