Home rss national malayalam പുതിയ വാർത്ത പോലീസിനെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക്;  എസ്‌ ഐ ക്ക് സസ്‌പെൻഷൻ

പോലീസിനെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക്;  എസ്‌ ഐ ക്ക് സസ്‌പെൻഷൻ

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| പോലീസിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ ഐ ആർ പി അരവിന്ദിനെയാണ് സസ്‌പെൻഡ് ചെയ്തത്.

സി പി എം നേതാവ് ഐ പി ബിനു പങ്കുവെച്ച പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. പോലീസിനെ വിമർശിക്കുന്ന പോസ്റ്റിന് ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

‘അരവിന്ദ് അഭയം’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഐ പി ബിനുവിന്റെ പോസ്റ്റിന് ലൈക്ക് ചെയ്തതെന്നാണ് വിവരം.

Content Highlights: Thiruvallam police station Grade SI RP Aravind has been suspended for liking a Facebook post criticizing the department. The post was shared by CPM leader IP Binu. Authorities initiated action citing breach of departmental discipline by the officer.