Source :- SIRAJLIVE NEWS
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി ദേശീയ തലത്തില്‍ നടന്ന് വരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാമിഅ മദീനതുന്നൂര്‍ സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കണക്ട്’ പ്രോഗ്രാമിന് തുടക്കമായി. പശ്ചിമ ബംഗാളിലെ തൈ്വബ ഗാര്ഡന് കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ആദ്യഘട്ടമായി കേരളത്തിലെത്തി ചേര്‍ന്നത്.
ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാനും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ജാമിഅ മര്‍കസില്‍ സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന ‘വിഷന്‍ ഡയലോഗി’ല്‍ ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി വിദ്യാര്‍ഥികളുമായി സംവദിച്ചു.
ജാമിഅ മദീനതുന്നൂര്‍ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന മദീനതുന്നൂര്‍ ഖാഫില, നാഷണല്‍ അസംബ്ലി തുടങ്ങിയ ദേശീയ പദ്ധതികളുടെ മുന്നോടിയായി നടക്കുന്ന ക്യാമ്പസ് കണക്ടില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ജാമിഅ മദീനതുന്നൂറിന്റെ 20 ഇന്റര്‍സ്റ്റേറ്റ് ക്യാമ്പസ് വിദ്യാര്‍ഥികള്‍ വിവിധ ഘട്ടങ്ങളിലായി എത്തിച്ചേരും.
പരിപാടിയില്‍ കരിക്കുലം ഇന്നോവേഷന്‍, അക്കാദമിക് എക്സലന്‍സ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ നടന്നു. വിദ്യാര്‍ഥികള്‍ കേരളത്തിലെ പ്രമുഖ വൈജ്ഞാനിക സ്ഥാപനങ്ങളായ മര്‍കസ്, ജാമിഅ മദീനതുന്നൂര്‍, മര്‍കസ് നോളജ് സിറ്റി എന്നിവയും പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. നോളജ് ഗാര്‍ഡനില്‍ സംവിധാനിക്കുന്ന ഇന്റര്‍സ്റ്റേറ്റ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായുള്ള ഫിനിഷിംഗ് ലീഡര്‍ഷിപ്പ് സ്കൂളിന്റെ പ്രൊജക്ട് അനലൈസ് ക്യാമ്പസ് കണക്ടിന്റെ പ്രധാന പദ്ധതിയാണ്.
Content Highlights:
Jamia Madinathunnoor has officially launched its Campus Connect programme to streamline academic and campus initiatives. The event witnessed active participation from students and leaders discussing future educational goals. The initiative aims to enhance coordination across academic centers.



