Home LATEST NEWS malyalam പുതിയ വാർത്ത ജി എൻ എം, എ എൻ എം: ഇന്ന് മുതൽ അപേക്ഷിക്കാം

ജി എൻ എം, എ എൻ എം: ഇന്ന് മുതൽ അപേക്ഷിക്കാം

5
0

Source :- SIRAJLIVE NEWS

2026-27 അധ്യയന വർഷത്തെ ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി (ജി എൻ എം), ഓക്സിലറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി (എ എൻ എം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരമാണ് പ്രവേശനം.

അപേക്ഷ

അപേക്ഷകൾ ഇന്ന് മുതൽ 23 വരെ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വെബ്സൈറ്റായ www.lbscentre.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. ജി എൻ എം, എ എൻ എം എന്നീ രണ്ട് കോഴ്‌സുകൾക്കും ഒരൊറ്റ അപേക്ഷ മതി. അപേക്ഷ സമർപ്പിക്കുമ്പോൾ താത്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാം.

ഫീസ്

പൊതുവിഭാഗത്തിന് ജി എൻ എം കോഴ്‌സിന് 400 രൂപയും ജി എൻ എം-എ എൻ എം രണ്ടിനും ചേർന്ന് അപേക്ഷിക്കുമ്പോൾ 600 രൂപയും, എ എൻ എം കോഴ്‌സിന് മാത്രം 300 രൂപയുമാണ് അപേക്ഷാ ഫീസ്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് യഥാക്രമം 200 രൂപ, 300 രൂപ, 150 രൂപ എന്നിങ്ങനെയാണ് ഫീസ്. ഓൺലൈനായോ ഫെഡറൽ ബേങ്ക് ശാഖകൾ വഴിയോ 23 വരെ ഫീസ് അടയ്ക്കാം.

യോഗ്യത

ജി എൻ എം കോഴ്‌സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓപ്ഷനൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം. അർഹരായ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്ന് ഹയർ സെക്കൻഡറി വിജയിച്ചവരെയും പരിഗണിക്കും.

എ എൻ എം കോഴ്‌സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ മലയാളം വായിക്കാനും എഴുതാനും അറിയണം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 2560302, 2560303, 2560364.

Content Highlights:
Applications are invited for GNM and ANM nursing courses in Kerala for the 2026-27 academic year. Candidates can apply online through the LBS Centre website until July 23 using a single application form. Eligibility includes clearing higher secondary exams with specific stream requirements.