Source :- SIRAJLIVE NEWS
ആലുവ| കനത്ത വരുമാന നഷ്ടത്തെ തുടര്‍ന്ന് ഉച്ചസമയത്ത് സര്‍വീസ് നടത്താതെയിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം മാഞ്ഞാലി – ആലുവ റൂട്ടില്‍ ഓടുന്ന ലിറ്റില്‍ ഫ്‌ലവര്‍ ബസിനാണ് പിഴ ചുമത്തിയത്. പെര്‍മിറ്റ് ലംഘിചെന്ന ആരോപിച്ച് 7500 രൂപ പിഴ ചുമത്തിയത്.
കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതില്‍ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച ബസാണ് ലിറ്റില്‍ ഫ്‌ലവര്‍ ബസ്. പുരുഷന്മാര്‍ക്ക് സൗജന്യ യാത്ര നല്‍കിയാണ് ബസ് ഉടമ പ്രതിഷേധിച്ചത്.
കടുത്ത നഷ്ടത്തെ തുടര്‍ന്ന് ഉച്ചക്ക് 2.30നുള്ള സര്‍വീസ് നിര്‍ത്തിവെച്ചതില്‍ ലഭിച്ച പരാതിയിലാണ് മോട്ടോര്‍ വാഹന വകുപ്പ് ബസിന് പിഴയിട്ടത്. സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് അറിയിച്ചിട്ടും പിഴയില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ബസ് ഉടമ പറഞ്ഞു.
ഓണ്‍ലൈന്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാണ് പിഴ ചുമത്തിയതെന്ന് എം വി ഡി ഉദ്യോഗസ്ഥര്‍ ബസ് ഉടമക്ക് മറുപടി നല്‍കി. എന്നാല്‍, പിഴയിട്ട പണം അടക്കാന്‍ രണ്ടാഴ്ച സര്‍വീസ് നടത്തിയാലും പണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബസ് ഉടമ വ്യക്തമാക്കി.
Content Highlights:
The Motor Vehicles Department fined a private bus operating on the Manjali-Aluva route Rs 7500 for violating permit conditions by halting afternoon services. The owner stated the cancellation was due to severe financial loss. This particular bus previously gained attention for offering free rides to men in protest.




