Home rss national malayalam പുതിയ വാർത്ത ട്രഷറി ജീവനക്കാരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പിനും ചര്‍ച്ചകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ്

ട്രഷറി ജീവനക്കാരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പിനും ചര്‍ച്ചകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ്

6
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | ട്രഷറി വകുപ്പ് ജീവനക്കാര്‍ സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ നിര്‍മിച്ച് ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ്. ഒരേ ഓഫീസിലെ ജീവനക്കാര്‍, അല്ലെങ്കില്‍ ട്രഷറികളില്‍ ജോലിചെയ്യുന്നവര്‍, വിവിധ സര്‍വീസ് സംഘടനാ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ എന്നിവയില്‍ സര്‍ക്കാര്‍ ധനകാര്യ വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ചയാകുന്നതും ഗ്രൂപ്പുകളിലൂടെ സര്‍ക്കാര്‍ ഉത്തരവ്, സര്‍ക്കുലര്‍ എന്നിവ കൈമാറ്റം ചെയ്യുന്നതും തടയുന്നതിന്റെ ഭാഗമായാണ് നടപടി.

അതീവ രഹസ്യമായി കൈകാര്യം ചെയ്യേണ്ട സര്‍ക്കാരിന്റെ ധനപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പോലും ജീവനക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയാക്കുമ്പോള്‍ ഇവയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നുണ്ടെന്നും വകുപ്പിന്റെ യശസ്സിന് ഇതെല്ലാം കളങ്കമേല്‍പ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സംസ്ഥാന ട്രഷറി ഡയറക്ടര്‍ വി സാജനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേരള ഗവണ്മെന്റ് സര്‍വന്റ്‌സ് കോണ്ടാക്ട് റൂള്‍സ് 1960ലെ ചട്ടം 56 പ്രകാരം ഔദ്യോഗിക രേഖകളോ വിവരങ്ങളോ അധികാരപ്പെടുത്തിയിട്ടില്ലാത്ത വ്യക്തികള്‍ക്ക് കൈമാറുന്നതും സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കുമിടയിലെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവനകളും നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് തന്നെ ഔദ്യോഗിക ആവശ്യത്തിനായി ഒരു ഗ്രൂപ്പ് രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ബന്ധപ്പെട്ട ഓഫീസര്‍ ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യം അംഗങ്ങളുടെ വിവരം, അഡ്മിന്മാരുടെ പേര്, ചുമതല എന്നിവ വ്യക്തമാക്കി ബന്ധപ്പെട്ട മേലധികാരികള്‍ക്ക് അപേക്ഷ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരമൊരു ഗ്രൂപ്പ് അത്യാവശ്യമെന്ന് ബോധ്യപ്പെടുന്ന പക്ഷം മാത്രം മേലധികാരിയുടെ അനുമതിയോട് കൂടി മാത്രമേ ഗ്രൂപ്പ് രൂപവത്കരിക്കാവൂ.

ചുമതലപ്പെട്ട മേലധികാരികാരിയുടെ അനുമതി കൂടാതെ ഒരു ജീവനക്കാരനും ഗ്രൂപ്പ് നിര്‍മിക്കരുതെന്നും അഡ്മിനായോ ട്രഷറിയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍, ധനകാര്യ മാനേജ്‌മെന്റ് സംബന്ധിച്ച വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Content Highlights:
The Kerala government has issued an order prohibiting treasury employees from creating social media groups and participating in online discussions. The decision aims to prevent the unauthorized leak of department information and maintain strict workplace discipline among staff members.