Home rss national malayalam പുതിയ വാർത്ത ചെയര്‍മാനായി ചന്ദ്രശേഖരന്‍ തുടരും; ടാറ്റായില്‍ ഭിന്നത

ചെയര്‍മാനായി ചന്ദ്രശേഖരന്‍ തുടരും; ടാറ്റായില്‍ ഭിന്നത

2
0

Source :- SIRAJLIVE NEWS

മുംബൈ | ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ അഞ്ച് വര്‍ഷം കൂടി തുടരും. കാലാവധി നീട്ടാന്‍ കമ്പനി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുംബൈയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ കാലാവധി നീട്ടണമെന്ന പ്രമേയത്തില്‍ ടാറ്റാ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം വീണ്ടും രൂക്ഷമായി. ടാറ്റാ സണ്‍സിന്റെ ലിസ്റ്റിംഗ്, നേതൃത്വ പിന്തുടര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡിന്റെ നിര്‍ണായക തീരുമാനം.

നോയല്‍ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ മാസം ചന്ദ്രശേഖരന്‍ രാജിപ്രഖ്യാപിച്ചിരുന്നു. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹത്തിന് നിലവില്‍ കാലാവധി. അതിനുശേഷം പുനര്‍നിയമനം തേടില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. പകരക്കാരനെ കണ്ടെത്താന്‍ ടാറ്റ നടപടികളും തുടങ്ങിയിരുന്നു. ബോര്‍ഡ് തീരുമാനം നടപ്പാക്കാന്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമാണ്. ടാറ്റാ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റാട്രസ്റ്റ്സിനാണ്. സാധാരണയായി ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ നിയമനം ഭൂരിപക്ഷ ഓഹരി ഉടമയുടെ താത്പര്യപ്രകാരമാണ് തീരുമാനിക്കാറുള്ളത്. ഇവിടെ ഭൂരിപക്ഷ ഓഹരി ഉടമയായ നോയല്‍, ടാറ്റാബോര്‍ഡ് തീരുമാനത്തെ എതിര്‍ക്കുകയാണ്.

അതേസമയം, ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. എന്‍ ബി എഫ് സിയായി തുടരാനില്ലെന്ന് കാട്ടി ലൈസന്‍സ് റദ്ദാക്കാനുള്ള അപേക്ഷ റിസര്‍വ് ബേങ്കിന് ടാറ്റാ സണ്‍സ് നല്‍കിയിരുന്നു. ഇത് തള്ളിയ റിസര്‍വ് ബേങ്ക് പ്രാരംഭ ഓഹരി വില്‍പ്പന (ഐ പി ഒ), ലിസ്റ്റിംഗ് നടപടികളിലേക്ക് കടക്കാന്‍ ടാറ്റാ സണ്‍സിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Content Highlights:
N Chandrasekaran will continue as the Chairman of Tata Sons following key decisions within the group. Reports indicate internal differences surfaced among board members regarding future leadership directions. Despite the disagreements, the board has retained Chandrasekaran to lead Tata Sons forward.