Home rss national malayalam പുതിയ വാർത്ത നാഗ്പൂരില്‍ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ച്ച; 40 പേര്‍ ആശുപത്രിയില്‍, അഞ്ചു പേരുടെ നില ഗുരുതരം

നാഗ്പൂരില്‍ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ച്ച; 40 പേര്‍ ആശുപത്രിയില്‍, അഞ്ചു പേരുടെ നില ഗുരുതരം

5
0

Source :- SIRAJLIVE NEWS

നാഗ്പൂര്‍|മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ച്ച. സംഭവത്തെതുടര്‍ന്ന് 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാഗ്പൂരിലെ ഗോധിനി നഗര്‍ പഞ്ചായത്തിന്റെ നിയന്ത്രത്തിലുള്ള വാട്ടര്‍ പ്ലാന്റിലാണ് സംഭവം.  പലര്‍ക്കും കഠിനമായ ശ്വാസതടസമുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പത്തോളം പേര്‍ വാട്ടര്‍ പ്ലാന്റിലെ ജീവനക്കാരും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണ്.

സംഭവം അറിഞ്ഞ് അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

Content Highlights:
A severe chlorine gas leak at a water plant in Nagpur’s Godhani Nagar Panchayat resulted in 40 people being hospitalised. Five individuals with severe breathing difficulties are currently critical in the ICU. Fire brigade and police personnel arrived at the scene to execute emergency security measures.