Home rss national malayalam പുതിയ വാർത്ത വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യയാത്ര; ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി...

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യയാത്ര; ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

3
0

Source :- SIRAJLIVE NEWS

ചെന്നൈ|തമിഴ്നാട്ടില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി, സ്ത്രീകളുടെ സൗജന്യ ബസ് യാത്ര വിപുലീകരിക്കല്‍ എന്നിവയാണ് വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വര്‍ഷത്തില്‍ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതാണ് ഒരു പദ്ധതി. 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വിജയ് അറിയിച്ചു. 1.34 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പണം ബേങ്ക് അക്കൗണ്ടിലേക്ക് കൈമാറും എന്നും വിജയ് പറഞ്ഞു. ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ വിജയ്യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.

മറ്റൊന്ന് തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചതാണ്. നേരത്തെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു സൗജന്യയാത്ര. ഇനിമുതല്‍ എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും വിജയ് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര ലഭിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണമോ പോലുള്ള യാതൊരു നിബന്ധനയും ഉണ്ടാകില്ല.

ഗാന്ധിജയന്തി ദിനം മുതല്‍ നഗരങ്ങളിലും മെട്രോപ്പോലീത്തന്‍ പ്രദേശങ്ങളിലും ഡീലക്‌സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്‌സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയില്‍ പ്രഖ്യാപിച്ചു. വര്‍ഷം 6000 കോടി രൂപ ചെലവിലാണ് വെട്രി പയന തിട്ടം എന്ന പേരില്‍ പദ്ധതി.

കൂടാതെ വിവാദമായ കാഞ്ചീപുരത്തെ പരാന്ദൂര്‍ വിമാനത്താവളം പദ്ധതി വിജയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. ചെന്നൈയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള പരാന്ദൂരില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരക്കാരുടെ ആരോപണം. നിര്‍ദിഷ്ട വിമാനത്താവളത്തിനെതിരെയുള്ള സമരക്കാര്‍ക്കൊപ്പമാണ് താന്‍ എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പരാന്ദൂര്‍ പദ്ധതി ഉപേക്ഷിച്ചതായി വിജയ് അറിയിച്ചത്.

Content Highlights:
Tamil Nadu Chief Minister C Joseph Vijay announced key welfare schemes in the Assembly, including three free LPG cylinders annually and expanded free bus travel for women across express and deluxe services. The government also officially dropped the controversial Parandur airport project.