Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം. ബംഗാളിലെ ഹാലിസഹറിലാണ് സംഭവം നടന്നത്. മമതയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ ചെരുപ്പും കല്ലുകളും വലിച്ചെറിഞ്ഞു. വാഹനത്തിന് നേരെ ചെളിയും പ്രതിഷേധക്കാര്‍ വാരിയെറിഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച ടിഎംസി കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. തങ്ങള്‍ക്ക് നേരെ വലിയ കല്ലുകള്‍ എറിഞ്ഞെന്നും അസഭ്യം പറഞ്ഞെന്നും മമത പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണമെന്നും മമത ആരോപിച്ചു.

