Home rss national malayalam പുതിയ വാർത്ത ‘രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നു’; സുവേന്ദുവിനെതിരെ ആഞ്ഞടിച്ച് മമത

‘രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നു’; സുവേന്ദുവിനെതിരെ ആഞ്ഞടിച്ച് മമത

6
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രസ്താവനയോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടി എം സി) അധ്യക്ഷ മമത ബാനര്‍ജി. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുകയാണ് സുവേന്ദുവും ബി ജെ പിയുമെന്ന് മമത ആരോപിച്ചു. ‘നിങ്ങള്‍ തെരുവിലിറങ്ങേണ്ടതില്ല; തെരുവിലേക്ക് കാലെടുത്തുവെക്കാന്‍ പോലും നിങ്ങളെ അനുവദിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും’ എന്ന് അധികാരി പറയുന്ന വീഡിയോ മമത ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു.

വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതും രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്ന് ടി എം സി നേതാവ് കുറ്റപ്പെടുത്തി.

‘ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എ ഐ ടി സി (AITC)യുടെ അധ്യക്ഷയുടെ സ്വാതന്ത്ര്യം തടയുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ‘നിങ്ങളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും’ – എന്ന പ്രസ്താവനയുടെ അര്‍ഥമെന്താണ്? വീട്ടുതടങ്കലോ? ഭീഷണിപ്പെടുത്തലോ? അതോ രാഷ്ട്രീയ വേട്ടയാടലോ?’- മമത ചോദിച്ചു. ‘ഒരു ഭരണഘടനാപരമായ ജനാധിപത്യ വ്യവസ്ഥിതിയില്‍ ആര്‍ക്കൊക്കെ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ആരാണ് നല്‍കിയത്?’ എന്ന ചോദ്യവു മമത ഉന്നയിച്ചു.

Content Highlights:
West Bengal Chief Minister Mamata Banerjee launched a sharp attack on Opposition Leader Suvendu Adhikari. She accused him of using intimidating tactics against political opponents in the state. Mamata emphasized that democratic values and political integrity must be upheld against such threats.