Home rss national malayalam പുതിയ വാർത്ത റാമിന്റെ അറസ്റ്റിലെ വീഴ്ച: ഡി വൈ എസ് പിക്കെതിരെ നടപടി വൈകുന്നതില്‍ രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി

റാമിന്റെ അറസ്റ്റിലെ വീഴ്ച: ഡി വൈ എസ് പിക്കെതിരെ നടപടി വൈകുന്നതില്‍ രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി

7
0

Source :- SIRAJLIVE NEWS

കൊച്ചി | അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഡോ. എം കെ റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ പോലീസിനെതിരെ രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു. ഡി വൈ എസ് പിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടി വൈകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അച്ചടക്ക നടപടി എന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങള്‍ നന്നായി അറിയാമെന്നും ഈ പണി തുടങ്ങിയിട്ട് കുറച്ചായെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു. ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കേസിലെ പോലീസ് നടപടിക്രമങ്ങളില്‍ വലിയ അപാകങ്ങളുണ്ടായതായും കോടതി നിരീക്ഷിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ നിലപാടുകളും കോടതിയുടെ നിരീക്ഷണത്തിന് വിധേയമായിട്ടുണ്ട്. അന്വേഷണോദ്യോഗസ്ഥനായ ഡി വൈ എസ് പി. സുധീര്‍ കല്ലന് പ്രാഥമിക ഘട്ടത്തില്‍ത്തന്നെ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്ന് കോടതി ചോദിച്ചു.

അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് സസ്പെന്‍ഡ് ചെയ്യാനാകുമെന്നും മറുപടിയായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ സസ്‌പെന്‍ഡ് ചെയ്താല്‍ സുധീര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തീരുമാനിക്കുന്നതില്‍ സര്‍ക്കാരിന് എന്തിനാണ് ആശങ്കയെന്ന് ഹൈക്കോടതി തിരിച്ച് ചോദിച്ചു. സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യണമെന്നും കോടതി പറഞ്ഞു.

Content Highlights:
The High Court has strongly criticized the delay in taking departmental action against the DySP involved in procedural lapses during the arrest of Ram. Expressing deep dissatisfaction, the court questioned the reluctance to act against negligent officers and demanded a swift response from authorities.