Home rss business malayalam ‘സുരേഷ് ബാബുവിനെതിരെ പരാതികളില്ല’; പാർട്ടി നടപടി വാർത്ത തള്ളി എം.വി. ഗോവിന്ദൻ

‘സുരേഷ് ബാബുവിനെതിരെ പരാതികളില്ല’; പാർട്ടി നടപടി വാർത്ത തള്ളി എം.വി. ഗോവിന്ദൻ

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരേഷ് ബാബുവിനെതിരെ പാർട്ടി നടപടി സ്വീകരിച്ചെന്ന തരത്തിലുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണെന്നും ചില വാർത്താ ശൃംഖലകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നേതൃമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്ന് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തുമെന്ന റിപ്പോർട്ടുകളോടും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. അളക്കുന്നത് കേരള സർവകലാശാലയുടെ ഭൂമിയാണെന്നും എകെജി സെന്റർ സ്ഥിതി ചെയ്യുന്നത് നിയമപരമായ രേഖകളുള്ള ഭൂമിയിലാണെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി നിയമപരമായി അനുവദിച്ചതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഭൂമി സംബന്ധിച്ച വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്റർ ഭൂമി ഉൾപ്പെടെ സർവകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തിലാണ് നടക്കുന്നത്.