Home rss national malayalam പുതിയ വാർത്ത സ്വാതന്ത്ര്യ ദിനത്തില്‍ തമിഴ് തായ് വാഴ്ത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി

സ്വാതന്ത്ര്യ ദിനത്തില്‍ തമിഴ് തായ് വാഴ്ത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി

7
0

Source :- SIRAJLIVE NEWS

ചെന്നൈ|സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണം. തുടര്‍ന്ന് പതാക ഉയര്‍ത്തണമെന്നുമാണ് നിര്‍ദേശം. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പാലിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കുലര്‍ മദ്രാസ് ഹൈക്കോടതി എല്ലാ കീഴ്‌കോടതികള്‍ക്കും നല്‍കി. ഔദ്യോഗിക ചടങ്ങുകളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയം. ഹൈക്കോടതിയുടെ സര്‍ക്കുലര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ്.

Content Highlights: The Madras High Court issued a circular directing that Vande Mataram be sung before the flag hoisting on Independence Day. The Registrar General specified that the event should conclude with the National Anthem following Central directives. This decision conflicts with the Tamil Nadu state policy of singing Tamil Thai Vazhthu first at official functions.