Home rss business malayalam അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവെക്കാം; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശം

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവെക്കാം; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശം

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ പൊലീസിന് സുപ്രധാന നിര്‍ദേശം. അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാനാണ് നിര്‍ദേശം. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വയര്‍ലെസ്സിലൂടെയാണ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപകടകരമല്ലാത്ത രീതിയില്‍ വാഹനം കുറുകെയിട്ടും പിടികൂടാം. നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെതാണ് നിര്‍ദേശം.

അര്‍ജുന്‍ തൃശൂരിലുണ്ടെന്ന് ട്രേസ് ചെയ്ത് നഗരത്തിലും പരിസരത്തുമാകെ പൊലീസ് പരിശോധന നടത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് അര്‍ജുന്‍ വണ്ടിമാറിക്കയറി മുങ്ങുകയായിരുന്നു. ഈ സമയത്തും പൊലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും അര്‍ജുന്‍ ആയങ്കി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. അര്‍ജുന്റെ വെല്ലുവിളികള്‍ക്ക് മറുപടിയായി അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടി പ്രതികരണം നടത്തിയതുള്‍പ്പെടെ സമ്മര്‍ദം ഇരട്ടിയാക്കുന്നുണ്ട്.

പാലക്കാട്ടുനിന്നും ഒരു ഡെസ്റ്റര്‍ വാഹനത്തില്‍ അര്‍ജുന്‍ ആയങ്കി തൃശൂരേക്ക് എത്തിയെന്നായിരുന്നു ലഭിച്ച സൂചന. ഈ വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവിടെ നിന്ന് ഇയാള്‍ വാഹനം മാറി. അര്‍ജുന്റെ കൂട്ടാളികള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്.