Home rss business malayalam ഷിജിനായുള്ള തിരച്ചിൽ നാളെ മുതൽ ശക്തമാക്കും; രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തും

ഷിജിനായുള്ള തിരച്ചിൽ നാളെ മുതൽ ശക്തമാക്കും; രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തും

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കണ്ടെത്താനുള്ള തിരച്ചിൽ നാളെ മുതൽ കൂടുതൽ ഊർജിതമാക്കുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. ഷിജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഉദ്യോഗസ്ഥർക്കൊപ്പം പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് മികച്ച അറിവുള്ള മത്സ്യത്തൊഴിലാളികളെയും തിരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മുതലപ്പൊഴി കടലിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്ന 10 പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുത്ത് കളക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തന സംഘത്തിന്റെ ഭാഗമാക്കും.

ഷിജിനെ കാണാതായി ഏഴ് ദിവസം പിന്നിടുന്നതിനിടെയാണ് മന്ത്രിയുടെ ഇടപെടൽ. നിലവിലെ തിരച്ചിൽ കാര്യക്ഷമമല്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് മന്ത്രി നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും കുടുംബത്തിന് ആശ്വാസം നൽകുകയും ചെയ്തത്.

ഷിജിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്ന കാര്യം അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

ജൂലൈ 31-നാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ഷിജിനൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം അപകടത്തിന് മൂന്നാം ദിവസം കണ്ടെത്തിയിരുന്നു. അപകടസ്ഥലത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ കണ്ണാന്തുറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.