Home rss business malayalam അടൂർ പ്രകാശിന്റെ വിമർശനം വ്യക്തിപരമെന്ന് കെ.സി. വേണുഗോപാൽ; യുഡിഎഫിൽ ഭിന്നത രൂക്ഷം

അടൂർ പ്രകാശിന്റെ വിമർശനം വ്യക്തിപരമെന്ന് കെ.സി. വേണുഗോപാൽ; യുഡിഎഫിൽ ഭിന്നത രൂക്ഷം

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾ വ്യക്തിപരമായ അഭിപ്രായമാണെന്നും അതുമായി തന്നെ കൂട്ടിച്ചേർക്കേണ്ടതില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും അതിന് അവസരമില്ലെങ്കിൽ ബന്ധപ്പെട്ട നേതാക്കളോട് നേരിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ശൈലി അതാണെന്നും വേണുഗോപാൽ പറഞ്ഞു.

എന്ത് വിഷയം വന്നാലും തന്നെ പ്രതിയാക്കാനാണ് ശ്രമമെന്നും കെ.സി. വേണുഗോപാൽ വിമർശിച്ചു. പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. കഴിഞ്ഞ നാല് മാസവും താൻ സർക്കാരിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനം കോൺഗ്രസിൽ ചർച്ചയായിരിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാലാം മാസത്തിലാണ് മുന്നണി കൺവീനറിൽനിന്ന് മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ പരസ്യ വിമർശനം ഉയർന്നത്.

കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നു, ചർച്ചകളിൽ മതിയായ പങ്കാളിത്തം നൽകുന്നില്ല, യുഡിഎഫ് യോഗങ്ങൾ കൃത്യമായി വിളിക്കുന്നില്ല, സുതാര്യതയില്ല തുടങ്ങിയ വിമർശനങ്ങളാണ് അടൂർ പ്രകാശ് ഉന്നയിച്ചത്. താൻ മാധ്യമങ്ങളോട് വാക്കാൽ പറഞ്ഞ കാര്യങ്ങൾ കത്തിലൂടെ എഐസിസിയെ അറിയിക്കുമെന്നും കൺവീനർ സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നുമാണ് അടൂർ പ്രകാശിന്റെ നിലപാട്.

അതേസമയം, കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചതിൽ വി.ഡി. സതീശൻ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. പരസ്യ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും അഭിപ്രായഭിന്നത സംബന്ധിച്ച ചർച്ചകൾ ശക്തമായിട്ടുണ്ട്.