Home rss national malayalam പുതിയ വാർത്ത അബ്ദുള്ള ബാസിലിനെതിരെ ചാനൽ അവതാരക നൽകിയ പരാതിയിൽ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്

അബ്ദുള്ള ബാസിലിനെതിരെ ചാനൽ അവതാരക നൽകിയ പരാതിയിൽ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | വിസ്ഡം വിദ്യാർത്ഥി സംഘടന നേതാവ് അബ്ദുള്ള ബാസിലിനെതിരെ എടുത്ത കേസിലെ തുടർനടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. ചാനൽ അവതാരകയുടെ പരാതിയിൽ എറണാകുളം സിറ്റി സൈബർ ക്രൈം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണ് നിർത്തിവെക്കാൻ നിർദേശം നൽകിയത്.

സ്ത്രീ രംഗപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവന സംബന്ധിച്ച ചർച്ചക്കിടെ ബിഗ് ടി വി അവതാരക അപർണ കുറുപ്പ് മതവിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെ ബാസിൽ ചോദ്യം ചെയ്യുകയും ചർച്ചയിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അപർണ കുറുപ്പിന്റെ പരാമർശങ്ങൾ വിവാദമായതോടെ അവർക്കെതിരെ സൈബർ ആക്രമണമുണ്ടായി. ഇതിനെതിരെ അപർണ നൽകിയ പരാതിയിൽ ബാസിലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ചാനൽ ചർച്ചയിലെ ഇസ്ലാമോഫോബിയ തുറന്നുകാണിച്ച പാനലിസ്റ്റിനെതിരെ കേസെടുത്തതിൽ പ്രതിപക്ഷ കക്ഷികളും എം എസ് എഫ് അടക്കം വിദ്യാർത്ഥി സംഘടനകളും രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേസ് നടപടികൾ നിർത്തിവെക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്.

Also Readമതവിദ്വേഷ പരാമര്‍ശം; മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു
ഇതോടൊപ്പം, മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തിയ യുക്തി വാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബാസിൽ നൽകിയ പരാതിയിൽ അടിയന്തര അന്വേഷണം നടത്താൻ എ ഡി ജി പി. പി വിജയന് മന്ത്രി ഉത്തരവ് നൽകുകയും ചെയ്തു.

Content Highlights

The Kerala Home Department has ordered an immediate stay on further police actions against Wisdom student leader Abdulla Basil following widespread protests. The case was initially registered by Ernakulam Cyber Police over a video criticizing a channel discussion. Furthermore, the Home Minister directed an urgent investigation into Basil’s counter-complaint against Arif Hussain Theruvath.