Source :- SIRAJLIVE NEWS
കൊച്ചി| എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസില്‍ വിചാരണ അടച്ചിട്ട കോടതി മുറിയില്‍ നടത്തണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് തീരുമാനമെടുക്കുക.
വിചാരണയ്ക്കിടെ അഭിമന്യുവിന്റെ ബന്ധുക്കളെയും മാധ്യമപ്രവര്‍ത്തകരെയും കോടതി മുറിയില്‍ പ്രവേശിപ്പിക്കരുതെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ 16 പ്രതികളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, വിചാരണ തുറന്ന കോടതിയില്‍ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. രഹസ്യ വിചാരണ നടത്തേണ്ട അസാധാരണ സാഹചര്യമില്ലെന്നും വിചാരണ നടപടികള്‍ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികളുടെ ആവശ്യമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.
ഒക്ടോബര്‍ 15ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികളുടെ ആവശ്യം കോടതിയുടെ പരിഗണനയില്‍ എത്തുന്നത്. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.
Content Highlights:
The Ernakulam Principal Sessions Court will decide today on the plea by 16 accused to conduct an in-camera trial in the Abhimanyu murder case. The accused requested to exclude relatives and media from the courtroom. The prosecution opposed the plea, terming it a tactic to delay the trial.




