Home rss national malayalam പുതിയ വാർത്ത അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു; 7000 സര്‍വീസുകള്‍ റദ്ദാക്കി

അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു; 7000 സര്‍വീസുകള്‍ റദ്ദാക്കി

2
0

Source :- SIRAJLIVE NEWS

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ വിമാനയാത്ര സ്തംഭിച്ചു. എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ രാജ്യവ്യാപകമായി ടേക്ക് ഓഫുകള്‍ക്ക് താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഏകദേശം 7,000 വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണമോ അട്ടിമറിയോ ആണ് സംഭവത്തിന് പിന്നിലെന്ന് സൂചനകളില്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സാങ്കേതിക വിദഗ്ധര്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പുതിയ ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം നടപ്പാക്കുന്നതിനിടെയാണ് പ്രതിസന്ധി. തകരാറുമായി ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

ടെലികമ്മ്യൂണിക്കേഷന്‍ തകരാറാണ് വിമാന സര്‍വീസുകള്‍ സ്തംഭിക്കാന്‍ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മള്ളിന്‍ പ്രതികരിച്ചു . തകരാറിന്റെ യഥാര്‍ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ 22 റീജണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെയും ആശയവിനിമയ തകരാര്‍ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വിശദമാക്കി. അമേരിക്കന്‍ ദേശീയ കാലാവസ്ഥാ വകുപ്പിനെയും രാജ്യവ്യാപക ഇന്റര്‍നെറ്റ്, ആശയവിനിമയ തകരാര്‍ ബാധിച്ചു.
2001 സെപ്റ്റംബര്‍ 11 ലെ ആക്രമണങ്ങള്‍ക്ക് ശേഷം രാജ്യവ്യാപകമായി വിമാന സര്‍വീസ് നിര്‍ത്തിയിരുന്നു. 2023 ജനുവരിയി നോട്ടിഫിക്കേഷന്‍ സിസ്റ്റം തകരാറിലാതിനെ തുടര്‍ന്നു വിമാന സര്‍വീസുകള്‍ സ്തംഭിച്ചിരുന്നു.

Content Highlights: Flight operations across the United States were temporarily grounded by the Federal Aviation Administration following a major telecommunications outage. Around 7,000 flights were delayed or canceled as the communication failure impacted 22 regional air traffic control centers. Officials confirmed there are no signs of a cyberattack while investigations continue.