Source :- SIRAJLIVE NEWS
ശബരിമല | അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെ ശബരിമല മേല്ശാന്തിയായി തിരഞ്ഞെടുത്തു. പൂഴിക്കോട് ദാമോദരന് നമ്പൂതിരിയാണ് മാളികപ്പുറം മേല്ശാന്തി. പന്തളം കൊട്ടാരത്തിലെ ദേവനന്ദന് അര്ജുനാണ് നറുക്കെടുത്തത്. വൃശ്ചികം ഒന്നിനാണ് പുതിയ മേല്ശാന്തിമാര് ചുമതലയേല്ക്കുക.
തിരുവനന്തപുരം പുളിമൂട് സ്വദേശിയായ അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി അഞ്ച് വര്ഷത്തോളമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേല്ശാന്തിയാണ്. പയ്യോളി ക്ഷേത്രത്തിലെ മേല്ശാന്തിയാണ് കോഴിക്കോട് വടകര മണിയൂര് സ്വദേശിയായ എ ദാമോദരന് നമ്പൂതിരി.
ശബരിമലയിലേക്ക് ഏഴും മാളികപ്പുറത്തേക്ക് അഞ്ചും പേരാണ് മേല്ശാന്തി നറുക്കെടുപ്പിന് ഉണ്ടായിരുന്നത്.
Content Highlights:
Areekkara Subrahmanyan Sankaran Namboothiri has been selected as the new Melshanthi of the Sabarimala Sree Dharma Sastha Temple. The selection was conducted through a draw of lots organized by the Travancore Devaswom Board. Stay tuned to Siraj Live for further updates regarding Sabarimala pilgrimage.




